സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, September 06, 2012

സൗജന്യ പഠന വെബ്സൈറ്റുകള്‍!!

ഇന്റര്‍നെറ്റ്’ഏറ്റവും കൂടുതല്‍ ജനപ്രീതി ഉള്ള മാധ്യമം. വിനോദത്തിനും വിജ്ഞാനത്തിനുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. 

സൗജന്യ പഠന വെബ്സൈറ്റുകള്‍!!

ഏറ്റവും കൂടുതല്‍ ജനപ്രീതി ഉള്ള മാധ്യമം ഏതാ എന്ന് ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരം മാത്രമേ ഉള്ളു.’ഇന്റര്‍നെറ്റ്’. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരേ വിനോദത്തിനും വിജ്ഞാനത്തിനുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഗുണവും ദോഷവും ഒരുപോലെ സമ്മിശ്രമായ ഇന്റര്‍നെറ്റിലെ  ഉപകാരപ്രദമായ ഒരു സേവനത്തെ കുറിച്ച് നമുക്ക ഇവിടെ പരിചയപ്പെടാം. ഫ്രീ എഡ്യൂക്കെഷന്‍ വെബ്സൈറ്റ് അഥവാ സൗജന്യ പഠന വെബ്സൈറ്റ്കള്‍. . വീട്ടില്‍ ഇരുന്നു കൊണ്ട് തന്നേയ് ഇന്റര്‍നെറ്റ്‌ വഴി ഇതു വിഷയത്തിലും അറിവ് സമ്പാദിക്കാന്‍ ഇത്തരം വെബ്സൈറ്റ്കള്‍ സഹായകമാവും.
1. COURSERA
Princeton University, University of Michigan മുതലായ ലോകോത്തര സര്‍വ്വകലാശാലകളിലെ വിവിധ തരാം കോഴ്സ്കള്‍ സൗജന്യമായി ഈ വെബ്‌സൈറ്റ്ല്‍ ലഭ്യമാണ്. വിവിധതരം വിഷയങ്ങളില്‍ ഉള്ള ക്ലാസുകള്‍ 15 മിനിറ്റ് ദൈര്‍ഗ്യം വരുന്ന വീഡിയോ ക്ലിപ്പുകളായി ക്രമീകരിച്ചിരിക്കുന്നു. വിദ്യര്‍ത്ഥികള്‍ക്ക് ഈ വീഡിയോകള്‍ അവരുടെ ഇഷ്ടാനുസരണം എപ്പോള്‍ വേണമെങ്കിലും കാണാന്‍ ഉള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
2. UDACITY
സ്റ്റാന്‍സ്ഫോര്‍ഡിലെ 4 റോബോട്ടിക്സ് ഗവേഷകര്‍ നിര്‍മ്മിച്ച വെബ്സൈറ്റ് ആണ് ഇത്. ശാസ്ത്രവും ഗണിത ശാസ്ത്രപരവുമായിട്ടുള്ള വിവിധതരം വിഷയങ്ങളില്‍ 11 സൗജന്യ കോഴ്സ്കള്‍ ആണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ബോറടിപ്പിക്കുന്ന ക്ലാസുകള്‍ ഇല്ലാതെ പഠനം രസകരമാക്കാന്‍ ഈ വെബ്സൈറ്റ് ഉപകരിക്കും.
3. OPEN CULTURE
സാംസ്കാരികവും വിദ്യാഭാസപരവുമായ മാധ്യമം എന്ന് അവകാശപെടുന്ന ഈ വെബ്സൈറ്റ് ശാസ്ത്രം, ഗണിതം, സാമ്പത്തിക ശാസ്ത്രം, സാഹിത്യം, കല മുതലായ വിഷയങ്ങളില്‍ 400ല്‍ പരം സൗജന്യ ഓണ്‍ലൈന്‍ കോഴ്സ്കള്‍ ഓഫര്‍ ചെയ്യുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സ്റ്റാന്‍സ്ഫോര്‍ഡ് തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളുടെ കോഴ്സ്കള്‍ ഇവിടെ സൗജന്യമായി ലഭിക്കുന്നു. വിശ്വവിഖ്യാദമായ പല ഇംഗ്ലീഷ് കൃതികളുടെ ശബ്ദരേഖകളും ഇതില്‍ ലഭ്യമാണ്.
4. TED-ED
വളരെ ലളിതവും വിജ്ഞാനപ്രദവുമായ ഒരു വെബ്സൈറ്റ് ആണ് TED-ED. ലളിതമായ ഹൈക്വാളിറ്റി വീഡിയോകളും അനിമേഷന്‍ വീഡിയോകളുമടങ്ങുന്ന ഈ വെബ്സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് വിനോദത്തിലൂടെ വിജ്ഞാനം പകരാന്‍ സഹായകവുമെന്നതില്‍ സംശയമില്ല. വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ വീഡിയോകളുടെ ഒപ്പം ചെറിയ ചെറിയ ചോദ്യങ്ങള്‍ അടങ്ങുന്ന ക്വിസ് നമുക്ക് കാണാം. നിങ്ങളുടെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പരിചയപ്പെടുത്തി കൊടുക്കേണ്ട വെബ്സൈറ്റ്കളുടെ പട്ടികയില്‍ ഇതിനെ നിസംശയം പെടുത്താം.
5. MENTORMOB
100% വിജ്ഞാനപ്രധമായ വീഡിയോകള്‍ മാത്രം അടങ്ങിയ ഒരു ഓണ്‍ലൈന്‍ ലേര്‍ണിങ്ങ് വെബ്സൈറ് ആണിത്. വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ ഇതില്‍ ലഭിക്കുന്നു. നമുക്ക് നമ്മുടെതായ പ്ലേ ലിസ്റ്റുകള്‍ ഉണ്ടാക്കി വീഡിയോകള്‍ അപ്‌ലോഡ്‌ ചെയ്യാനും സൗകര്യം ഉണ്ട്.
6. MEMRISE
പേര് സൂചിപ്പിക്കുന്നതു പോലെ തന്നേയ് വിവിധ തരം കാര്യങ്ങള്‍ അനായാസമായി പഠിക്കാനും ഓര്‍ത്തിരിക്കാനും സഹായിക്കുന്ന ഒരു വെബ്സൈറ്റ്. ഇംഗ്ലീഷ് സംസാരിക്കുവാന്‍ വൊക്കാബുലറി അഥവാ പദപരിചയം ഒരു പ്രശ്നമായവര്‍ക്ക് ഈ വെബ്സൈറ്റ് വളരെ പ്രയോജനപ്രദമാവും.
7. LEARNIST
ഇന്‍റര്‍നെറ്റില്‍ വ്യാപിച്ചു കിടക്കുന്ന പഠന സംബന്ധമായ ചിത്രങ്ങളും ലേഖനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റ്. വിഞാനപ്രദമായ ഒരു ഇന്‍ട്രാക്ടിവ് പ്ലാറ്റ്ഫോം എന്ന് വേണമെങ്കില്‍ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം.

എഴുതിയത് Alok Sagar

കോഴിക്കോട് ആണ് സ്വദേശം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on